ബംഗളൂരു: ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ അനിശ്ചിതത്വത്തില്‍. ഈശ്വർ മാൽപെയുടെ തിരച്ചിൽ വിഫലമായി. അര്‍ജുന് വേണ്ടി ഗംഗാവാലി പുഴയില്‍ നടത്തുന്ന തിരച്ചിലിൽ പുരോഗതിയില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് അറിയിച്ചു. പുഴയില്‍ നീരൊഴുക്ക് ശക്തമായതുകൊണ്ട് ഡൈവിങ് സാധ്യമല്ലെന്ന് ഡൈവിങ് സംഘവും അറിയിച്ചിട്ടുണ്ട്.
മുങ്ങിയപ്പോള്‍ പാറക്കല്ലുകളാണ് കിട്ടുന്നതെന്നും ഇവ നീക്കാതെ ട്രക്കിന്‍റെ അടുത്തേക്ക് എത്താനാകില്ലെന്നുമാണ് ഈശ്വര്‍ മല്‍പെ പറഞ്ഞത്. കേരളം മുഴുവൻ അര്‍ജുനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടെ നില്‍ക്കുന്നത്. ഇപ്പോഴത്തെ കാര്യങ്ങള്‍ ഇരു മുഖ്യമന്ത്രിമാരെയും ധരിപ്പിക്കും. എല്ലാ ദിവസവും മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ പ്രതീക്ഷയുള്ള എന്തെങ്കിലും വിവരം നല്‍കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നും അദ്ദേഹം അറിയിച്ചു.
ഷിരൂരിൽ ഡ്രഡ്‌ജർ എത്തിക്കില്ലെന്ന് കാർവാർ എംഎൽഎ അറിയിച്ചു.പാലങ്ങളുടെ ഉയരക്കുറവ് ഡ്രഡ്‌ജർ എത്തിക്കുന്നതിന് തടസമെന്ന് എംഎൽഎ പറഞ്ഞു.
Discussion about this post