കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അർജുന്റെ മകന്റെ പ്രതികരണമെടുത്ത സംഭവത്തില്‍ യു ട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. ചാനൽ ഉടമക്ക് നാളെ നോട്ടീസ് നൽകും.
യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനിൽ ദാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ചാനലിനും അവതാരകയ്ക്കുമെതിരെ കേസെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോക്സോ വകുപ്പിന്റെ പരിധിയിൽ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു.
Discussion about this post