മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് വനമേഖലയിൽ അമേരിക്കൻ വംശജയായ വയോധികയെ മരത്തിൽ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിൽ താമസിച്ചിരുന്ന ലളിറ്റ കയി എസ് എന്ന സ്ത്രീയെയാണ് വനത്തിൽ കണ്ടെത്തിയത്. അമേരിക്കൻ വംശജയായ വയോധികയെ കുടംബ വഴക്കിനെ തുടർന്ന് ഭർത്താവാണ് വനത്തിനുള്ളിൽ കെട്ടിയിട്ടതെന്ന് പോലീസ് പറഞ്ഞു.
കരച്ചിൽ കേട്ട് എത്തിയ ആട്ടിടയന്മാരാണ് സിന്ധുദുർഗിൽ സോനുർലി ഗ്രാമത്തിന് സമീപമുള്ള
വനത്തിനുള്ളിൽ ഇവരെ കണ്ടത്. കാലിൽ ചങ്ങലയിട്ട് മരത്തിൽ ബന്ധിച്ച നിലയിൽ വയോധികയെ കണ്ടതോടെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പ്രഥമിക ശുശ്രൂഷകൾ നൽകിയ ശേഷം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
വയോധികയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നും ആരോഗ്യ പ്രശ്‌നങ്ങൾ എഴുതി നൽകാൻ ഇവരോട് ആവശ്യപ്പെട്ടതായും ഡോക്ടർമാർ വ്യക്തമാക്കി. തന്റെ ഭർത്താവാണ് കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കാട്ടിൽ കെട്ടിയിട്ടതെന്നും 40 ദിവസമായി ഭക്ഷണം കഴിച്ചില്ലെന്നും ഇവർ നൽകിയ കുറിപ്പിൽ പറയുന്നു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അനേ്വഷണം നടന്നുവരികയാണെന്നും മഹാരാഷ്ട്ര പോലീസ് അറിയിച്ചു.
Discussion about this post