മുംബൈ: ഝാർഖണ്ഡിൽനിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിൻ പാളംതെറ്റി. ഹൗറ-സിഎസ്എംടി എക്സ്പ്രസ് ഝാർഖണ്ഡിൽവെച്ച് ഇന്ന് പുലർച്ചെയാണ് പാളം തെറ്റിയത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇരുപതിലധികംപേർക്ക് പരിക്കേറ്റതായാണ് വിവരം.18 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന്റെ 16 കോച്ചുകളിൽ യാത്രികരുണ്ടായിരുന്നു.
പുലർച്ചെ 3.45ഓടെ ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബഡാബാംബൂവിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഒരു ഗുഡ്സ് ട്രെയിനും ഇവിടെ പാളം തെറ്റിയിട്ടുണ്ടെന്നും എന്നാൽ രണ്ടും ഒരേ സമയത്ത് സംഭവിച്ചതാണോ എന്നതിൽ വ്യക്തതയില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Discussion about this post