തിരുവനന്തപുരം: നോവായി വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടൽ. മരിച്ചവരിൽ 83 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പലരുടെയും മൃതദേഹങ്ങൾ ശരീര ഭാഗങ്ങൾ വേർപെട്ട നിലയിലാണ് കണ്ടെടുത്തത്.
വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ സർക്കാർ അതീവദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണം നടക്കുന്ന വേളയിൽ സംസ്ഥാനത്തൊട്ടാകെ, ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
ഇതോടൊപ്പം, സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.
Discussion about this post