വയനാട്: വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് നിന്നും കുഞ്ഞിനെ കാണാനില്ല. അഹന്യ എന്ന പെൺകുട്ടിയെയാണ് കാണാതായത്. ഗൾഫിൽ ജോലി ചെയ്യുന്ന അഭിലാഷ് എന്നയാളുടെ മകളാണ്. ചൂതൽമല സ്‌കൂളിന് സമീപം തന്നെയായിരുന്നു കുട്ടിയുടെ വീട്. പ്രദേശത്ത് പല ആശുപത്രികളിലും തിരഞ്ഞെങ്കിലും ബന്ധുക്കൾക്ക് കുഞ്ഞിനെ കണ്ടെത്താനായിട്ടില്ല.
നിരവധി പേരെയാണ് ദുരന്ത പ്രദേശത്ത് നിന്നും കാണാതായിട്ടുള്ളത്. തങ്ങളുടെ ഉറ്റവരെ കണ്ടെത്താനായി ആശുപത്രികളിലും മറ്റും ആളുകൾ തടിച്ചുകൂടിയിരിക്കുകയാണ്. മരണനിരക്ക് ഓരോ നിമിഷവും കൂടുകയാണ്. നിലവിൽ 93 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
Discussion about this post