വയനാട്: ഉരുൾപൊട്ടലിൽ ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിൽ കർമനിരതരായി സൈന്യം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 100 പേരെ സൈന്യം കണ്ടെത്തി.
പാങ്ങോട് നിന്നടക്കം കൂടുതൽ സൈന്യം മുണ്ടക്കൈയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കേന്ദ്രത്തിനായി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.
പ്രദേശത്ത് രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണ്. രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി മഴയ്ക്ക് പിന്നാലെ ചൂരൽമലയിൽ കനത്ത് മഞ്ഞ് മൂടിയിരിക്കുകയാണ്. 128 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 94 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
Discussion about this post