കോഴിക്കോട്: വയനാട് മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശേരിയിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശിച്ച് കോഴിക്കോട് ജില്ലാ കളക്ടർ. ദുരിതാശ്വാസപ്രവർത്തകർ മറ്റ് യാത്രകൾ എല്ലാം ഒഴിവാക്കണമന്ന് കളക്ടർ നിർദേശിച്ചു. ചുരത്തിലേയ്ക്കുള്ള റോഡിൽ തടസം സൃഷ്ടിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
ഒരാളുടെ ജീവനും കൊണ്ടു പോകുന്ന ആംബുലൻസിനോ ഒരാളുടെ ജീവൻ രക്ഷിക്കാനായി പോകുന്ന ആംബുലൻസിനോ ചുരത്തിൽ ഒരു തടസവും സൃഷ്ടിക്കരുത്. ദൗത്യസംഘത്തിന് ഒരു തരത്തിലുള്ള തടസവും ഉണ്ടാക്കരുതെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.
അതേസമയം, 107 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അഞ്ച് ആശുപത്രികളിലായാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മുണ്ടക്കൈയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനകം 100 പേരെ സൈന്യം കണ്ടെത്തി.
Discussion about this post