വയനാട് : വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരൽമലയിലും
അതിഭയാനകമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നൂറുകണക്കിന് മനുഷ്യരാണ് പ്രദേശത്ത് മരണപ്പെട്ടിരിക്കുന്നത്. ഇനിയും മരണസംഖ്യ ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല. സൈന്യവും എൻ.ഡി.ആർ.എഫും ഫയർഫോവ്‌സും പോലീസും സന്നദ്ധപ്രവർത്തകരുമെല്ലാം അക്ഷീണപരിശ്രമത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞു.
പുലർച്ചെ വയനാട്ടിൽ ഉരുൾപ്പൊട്ടൽ ഉണ്ടായി എന്ന വിവരം അറിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം ദുരന്തമുഖത്തേക്ക് തിരിച്ചത്. രാവിലെ മുതൽ ദുരിത ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചും ഉറ്റവരെ നഷ്ടപ്പെട്ട ജനങ്ങളെ ആശ്വസിപ്പിച്ചും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അവിടെത്തന്നെയുണ്ട്. ഇതോടൊപ്പം സേവാഭാരതിയും ബി.ജെ.പി. പ്രവർത്തകരും ദുരന്തമുഖത്ത് സജീവമായി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
പ്രധാനമന്ത്രി നേരിട്ട് സംസ്ഥാന സർക്കാരുമായി ഏകോപനത്തിന് നേതൃത്വം നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബിജെപി ഹെൽപ്പ് ഡസ്‌ക്കും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.
Discussion about this post