വയനാട് : ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരം. ചെളി നിറഞ്ഞ് കിടക്കുന്നതിനാൽ പ്രതിസന്ധി നേരിടുകയാണ് രക്ഷാദൗത്യം. മണ്ണിൽ കാലുറപ്പിക്കാൻ പോലുമാകാത്ത സ്ഥിതിയാണ്.
അതേസമയം ദുരന്തമുഖത്ത് പ്രവർത്തിക്കുന്നവർക്കായി സൈന്യം ഹെലികോപ്റ്ററിൽ വെള്ളവും ആഹാരമെത്തിച്ചു. കൂടാതെ ചൂരൽമലയിൽ ബെയ്‌ലി പാലമെരുങ്ങുകയാണ്. കര നാവിക സേനയുടെ നേതൃത്വത്തിലാണ ് നിർമ്മാണം .പാലം ഉയർന്നാൽ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ .
ഉരുൾപൊട്ടലിൽ മരണം 168 ആയി. എന്നാൽ പല മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാനായത് 84 പേരെ മാത്രമാണ്. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
മുണ്ടക്കൈയിൽ 500 ലേറെ വീടുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമാണ് ഉള്ളത് എന്നാണ് 11 -ാം വാർഡ് മെമ്പർ കെ ബാബു പറയുന്നത്.
Discussion about this post