ന്യൂയോർക്ക്: ഉരുൾപൊട്ടൽ പിടിച്ചുകുലുക്കിയ വയനാടിന് സഹായവുമായി അമേരിക്കയിലെ ഹിന്ദു സംഘടന. കേരളത്തിലെ സന്നദ്ധ സംഘടനയായ സേവാഭാരതിയുമായി ചേർന്ന് സഹായ സമാഹരണം ആരംഭിച്ചു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയാണ് വയനാടിന് കൈത്താങ്ങായി എത്തിയിരിക്കുന്നത്.
വയനാടിനെ അക്ഷരാർത്ഥത്തിൽ ദുരന്ത ഭൂമിയാക്കി മാറ്റിയ അതി തീവ്രമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അശ്രുപൂജയും ആദരാഞ്ജലികളും അർപ്പിക്കുന്നതായി കെഎച്ച്എൻഎ അറിയിച്ചു. മലയാളനാട് മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത മഹാദുരന്തത്തിൽ ജീവഹാനി വന്നവരുടെ കുടുംബങ്ങളെ സഹായിക്കാനും പ്രകൃതിയുടെ ക്രൂര വിനോദത്താൽ നിശ്ശേഷം തുടച്ചു നീക്കപ്പെട്ടവരുടെ പുനരധിവാസത്തിനും കേരളത്തിലെ ദേശീയ സേവ ഭാരതിയുമായി ചേർന്ന് സഹായനിധി സമാഹരിക്കാൻ വൈസ് പ്രസിഡന്റ് സുരേഷ് നായർ ജോയിന്റ് ട്രഷറർ ശ്രീജിത്ത് ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി രൂപീകരിച്ചതായി കെഎച്ച്എൻഎ പ്രസിഡന്റ് ഡോ.നിഷ പിള്ള പറഞ്ഞു.
ജന്മനാടിനെ വീണ്ടെടുക്കുവാനും സഹജീവികളുടെ കണ്ണുനീരൊപ്പുവാനും ഉദാരമതികളായ എല്ലാ സുമനസ്സുകളും ചുവടെ ചേർക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കു സംഭാവനകൾ നൽകി സഹകരിക്കണമെന്ന് സംഘടന അഭ്യർത്ഥിക്കുന്നുവെന്നും നിഷ പിള്ള വ്യക്തമാക്കി.
To donate money in dollars:
ദേശിയ സേവാഭാരതി കേരളം.
ഭാരതീയ സ്റ്റേറ്റ് ബാങ്ക് ന്യൂഡൽഹി
മുഖ്യ ശാഖ.
അക്കൗണ്ട് നമ്പർ
00000040149139004
ഐ എഫ് എസ് കോഡ്
SBIN0000691
To donate in rupees
https://www.sevabharathikeralam.in/donate
Discussion about this post