സർവ്വതും നഷ്ടപ്പെട്ട വയനാടിനായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ് എസ്എംസ് ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ് .
പ്രീപെയ്ഡ് , പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകൾ നൽകിയിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയിൽ സ്റ്റോറുകളിൽ കളക്ഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവർക്ക് ദുരിതബാധിതർക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കാനും സാധിക്കും
മണ്ണിനടിയിലായവർക്കായി മൂന്നാം നാളും തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതുവരെ 276 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 240 പേരെ കാണാനില്ല എന്നാണ് അനൗദ്യോഗിക വിവരം. ചാലിയാറിൽ നിന്ന് ഇതുവരെ 127 മൃതദേഹങ്ങളാണ് ലഭിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
രക്ഷാപ്രവർത്തനത്തിന് നിർണായകമായ ബെയ്ലി പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പ്രതികൂല സാഹചര്യത്തിലും, രാത്രിയിലടക്കം തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്.
കരസേനയാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് .ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം.
Discussion about this post