വയനാട്: മുണ്ടക്കൈയെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. വൈകുന്നേരത്തോടെ തന്നെ പാലം ചൂരൽമലയുമായി ബന്ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുരന്തബാധിത പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തിയിരുന്നു. വയനാട്ടിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചൂരൽമല സന്ദർശിച്ചത്. ചൂരൽമലയിലെത്തിയ മുഖ്യമന്ത്രി സൈന്യത്തിന്റെ നേതൃത്വത്തിൽ ബെയ്‌ലി പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. പാലം പണപൂർത്തിയായാൽ യന്ത്രങ്ങളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ സാധിക്കും.
എന്നാൽ, ചൂരൽമലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുകയാണ്. പല മേഖലകളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിപ്പെടാനായിട്ടില്ല. അട്ടമലയിലും ചൂരൽമലയിലും പ്രതിസന്ധി ഘട്ടത്തിലും തിരച്ചിൽ തുടരുകയാണ്.
Discussion about this post