മുംബൈ: 150 കോടിയോളം ജനസംഖ്യയുണ്ടായിട്ടും പ്രതിഭകളെ തിരിച്ചറിയുന്നതിലും കഴിവുകൾ പരിപോഷിപ്പിക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടുവെന്ന് ഫുട്‌ബോൾ ഇതിഹാസം സുനിൽ ഛേത്രി. 150 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് ഒളിമ്പിക്‌സിൽ മെഡലുകൾ നേടാൻ കഴിയുന്നില്ലെന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല. കാരണം 150 കോടി വരുന്ന ജനങ്ങളിൽ നിന്ന് പ്രതിഭകളെ കണ്ടെത്താനും അവരുടെ കഴിവുകൾ പരിപോഷിക്കാനും നമുക്ക് കഴിയുന്നില്ല. ഇതാണ് ഒളിംപിക്‌സിൽ ഇന്ത്യ ശോഭിക്കാത്തതിന് കാരണം. ഒളിംപിക്‌സിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ചൈന, യുഎസ്,സ ജർമ്മനി, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണുള്ളത്’, ഛേത്രി വ്യക്തമാക്കി.
‘നമ്മുടെ രാജ്യത്ത് കഴിവുള്ളവർ ഒട്ടും കുറവല്ല എന്നത് 100 ശതമാനം ശരിയാണെന്നും ഛേത്രി വൈറൽ വീഡിയോയിൽ പറഞ്ഞു. ആൻഡമാനിലുള്ള ഒരു കുട്ടി ഫുട്‌ബോളിലോ ജാവനിൽ ത്രോയിലോ ക്രിക്കറ്റിലോ കഴിവുണ്ടെന്ന് കരുതുക. അക്കാര്യം അവൻ പോലും തിരിച്ചറിഞ്ഞു കാണില്ല. ആദ്യത്തെ കുറച്ച് പ്രകടനത്തിനുശേഷം അവൻ ഏതെങ്കിലും കാൾ സെന്ററിൽ ജോലി ചെയ്യുന്നുണ്ടാകും.പ്രതിഭകളെ ശരിയായ സമയത്തും ശരിയായ രീതിയിലും തിരിച്ചറിയുന്നതിലും വളർത്തുന്നതിലും ഇന്ത്യ ഒരുപാട് പിന്നിലാണ്. ഇത് പറഞ്ഞതിന് എന്നെ കൊന്നാലും പ്രശ്‌നമില്ല, ഇതാണ് യാഥാർത്ഥ്യം’, ഛേത്രി കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളർച്ചയുടെ പാതയിലാണ് ഇന്ത്യയുടെ ഒളിമ്പിക്‌സിലെ പോരാട്ടങ്ങൾ.കഴിഞ്ഞ ഒളിമ്പിക്‌സിൽ ഏഴ് മെഡലുകൾ നേടിയതാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച പ്രകടനം.
Discussion about this post