പാലക്കാട്: കേരളത്തിനെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സാഹചര്യത്തിൽ മൂന്നാം ക്ലാസുകാരൻ എഴുതിയ ഡയറി ചർച്ചയാവുന്നു. പാലക്കാട് ജില്ലയിലെ മണ്ണൂർ എ ജെ ബി എസ് കിഴക്കുംപുറം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദി മുഹമ്മദിന്റെ ഡയറിയാണ് ചർച്ചയാവുന്നത്.. വയനാട്ടിലെ രക്ഷാപ്രവർത്തനം കണ്ടപ്പോൾ ആർമിയിൽ ചേരണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് കുഞ്ഞ് ആദി ഡയറിയിൽ കുറിച്ചത്.
ഇന്ന് രാവിലെ എണീറ്റപ്പോൾ ഞാൻ ആദ്യം ചോദിച്ചത് വയനാട്ടിലെ ദുരന്തത്തെ കുറിച്ചായിരുന്നു. ഞാനും ഉമ്മയും ഫോണിലൂടെ വാർത്ത കണ്ടു. ഒരുപാട് പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. അച്ഛനെയും അമ്മയെയും നഷ്ടമായി. കുറേ പേർ മരിച്ചുപോയി. വളരെ സങ്കടമായി. മലമുകളിൽ നിന്ന് മണ്ണും മരങ്ങളും പാറക്കഷണങ്ങളും കുത്തിയൊലിച്ച് വീടുകൾ നഷ്ടപ്പെട്ട വീഡിയോ കാണുമ്പോൾ എനിക്ക് ഒരുപാട് വിഷമമായി. ഇതെല്ലാം മാറട്ടെ എന്ന് പ്രാർത്ഥിച്ചു. എനിക്ക് ഉമ്മ ദുരിതാശ്വാസ ക്യാമ്പിനെ കുറിച്ച് പറഞ്ഞുതന്നു. ഇന്ത്യൻ ആർമിയുടെ രക്ഷാപ്രവർത്തനം കണ്ടപ്പോൾ എനിക്ക് ആർമിയിൽ ചേരാനും ഹെലികോപ്ടറിൽ സഞ്ചരിക്കാനും ആഗ്രഹമുണ്ടെന്ന് ഞാൻ ഉമ്മയോട് പറഞ്ഞു. എന്നായിരുന്നു ഡയറി.
Discussion about this post