കൊല്ലം : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സഹായങ്ങളുമായി നാട് ഒരുമിക്കുകയാണ്. 2018 പ്രളയകാലത്ത് ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ സുബൈദ ഉമ്മയെ ആരും മറന്നു കാണില്ല. ഇപ്പോൾ ഇതാ വയനാടിനെയും ചേർത്ത് പിടിച്ചിരിക്കുകയാണ് ഉമ്മ.
ചായക്കടയിലെ വരുമാനവും പെൻഷനുമാണ് ഇത്തവണ ഉമ്മ ദുരന്തബാധിതർക്ക് നൽകിയിരിക്കുന്നത്. 1000 രൂപയാണ് ഉമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുത്തിരിക്കുന്നത്. കൊല്ലം പള്ളിതോട്ടത്ത് ചായക്കട നടത്തുകയാണ് സുബൈദ ഉമ്മ.
ഇഷ്ടം പൊലെ ആളുകൾ അവിടെ കിടന്ന് കഷ്ടപ്പെടുകയാണ്. ദുരന്തം അനുഭവിക്കുകയാണ് . ഒരു ദിവസത്തേക്ക് എന്തെങ്കിലും നമ്മളെ കൊണ്ട് ചെയ്യാൻ സാധിച്ചാൽ നല്ലതല്ലേ എന്ന് വിചാരിച്ച് ചെയ്തതാണ്. നമുക്ക് ഉണ്ടായിട്ടല്ല. എല്ലാ മാറ്റി വച്ചിട്ട് ചെയ്യാം എന്നു വിചാരിച്ചാൽ ഒരു കാര്യവും നടക്കില്ല. എന്റെയും ഭർത്താവിന്റെയും പെൻഷൻ ചേർത്താണ് ഇപ്പോൾ പണം കൊടുത്തിരിക്കുന്നത്. സർവ്വതും നഷ്ടപ്പെട്ടവർക്ക് തന്നെ കൊണ്ട് ആയത് ചെയ്യാം എന്നാണ് വിചാരിച്ചത്. ഇനിയും ഇത് പോലുള്ള കാര്യങ്ങൾ വന്നാൽ തന്റെ കൈയിലുള്ളത് താൻ കൊടുത്തിരിക്കും. ആരോഗ്യമുള്ള കാലം വരെ ജോലി ചെയ്ത് കിട്ടുന്നതിൽ നിന്ന് ഒരു ഓഹരി കൊടുക്കും എന്ന് സുബൈദ ഉമ്മ പറഞ്ഞു.
Discussion about this post