കയ്യിൽ ഒതുക്ക പിടിച്ച് നടന്നിരുന്ന പഴ്‌സുകളിൽ നിന്നും ഹാന്റ്ബാഗുകളിലേക്കുള്ള സ്ത്രീകളുടെ പരിവർത്തനം വളരെ പെട്ടെന്ന് ആയിരുന്നു. ആദ്യ കാലങ്ങളിൽ ജോലിക്കാർക്കായ സ്ത്രീകൾക്ക് വലിയ ഉപകാരമായിരുന്ന ബാഗുകൾ ഇന്ന് കോളേജ് കുമാരികളുടെയും പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ വിപണിയിൽ ധാരളം മോഡലുകളിലുള്ള ഹാന്റ്ബാഗുകളും ലഭ്യമാണ്.
ഇന്ന് കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെ പുറത്തുപോകുമ്പോൾ ഹാന്റ്ബാഗുകൾ ഉപയോഗിക്കാറുണ്ട്. ജോലിക്കാരായ പുരുഷന്മാരും ഹാന്റ്ബാഗുകളുടെ ഉപയോക്താക്കളാണെന്നകാര്യം വിസ്മരിക്കാൻ കഴിയുകയില്ല. എളുപ്പത്തിൽ കൊണ്ടുനടക്കാം എന്നതും ധാരാളം വസ്തുക്കൾ ഇതിനകത്ത് സൂക്ഷിക്കാം എന്നതുമാണ് ഹാന്റ്ബാഗുകളെ പ്രിയപ്പെട്ടതാകുന്നത്. ഇന്ന് വസ്ത്രത്തിന് യോജിച്ച ചെരുപ്പ് തിരഞ്ഞെടുക്കുന്ന പോലെ ഹാന്റ്ബാഗും തിരഞ്ഞെടുക്കാറുണ്ട്.
നമ്മളിൽ ഓരോരുത്തർക്കും ഓരോ തരത്തിലായിരിക്കും ഹാന്റ്ബാഗ് തൂക്കാൻ ഇഷ്ടം. ചിലർ തോളിൽ തൂക്കുമ്പോൾ മറ്റ് ചിലർ കൈയ്യിൽ പിടിയ്ക്കും. നാം ബാഗ് പിടിയ്ക്കുന്ന രീതിയും നമ്മുടെ സ്വഭാവവും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
ഹാന്റ്ബാഗ് കയ്യിൽ തൂക്കിയിട്ട് നടക്കാൻ ഇഷ്ടമുള്ളവരാണ് നിങ്ങൾ എങ്കിൽ സ്വതന്ത്രമായ ചിന്തകൾക്ക് ഉടമകളും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുമാണ്. ആത്മവിശ്വാസം ഇവരുടെ പ്രധാന സവിശേഷതയാണ്. സ്വന്തമായി ദൃഢമായ തീരുമാനം എടുക്കാനും അതിൽ ഉറച്ച് നിൽക്കാനും ഇക്കൂട്ടർക്ക് കഴിയും. സ്വന്തം വില നന്നായി അറിയുന്നവരാകും ഇക്കൂട്ടർ. അതുകൊണ്ട് തന്നെ അപമാനം ഒരിക്കലും ഇക്കൂട്ടർ സഹിക്കുകയില്ല. വളരെ തുറന്ന മനസിന് ഉടമകൾ ആയിരിക്കും ഇക്കൂട്ടർ.
ഏത് കാര്യവും ആത്മവിശ്വാസത്തോടെ ചെയ്ത് തീർക്കുന്നവർ ആയിരിക്കും തോളിൽ ഹാന്റ് ബാഗ് തൂക്കുന്നവർ. ദ്രുതഗതിയിൽ തീരുമാനം എടുക്കാനുള്ള കഴിവ് ഇവരുടെ പ്രധാന സവിശേഷതയാണ്. തുറന്ന മനസിന് ഉടമകൾ ആയിരിക്കും ഇക്കൂട്ടർ. ഏത് സങ്കീർണമായ കാര്യങ്ങളും ലളിതമായി ചെയ്ത് തീർക്കാൻ ഇക്കൂട്ടർക്ക് കഴിയും. സ്വന്തം പോരായ്മകൾ തിരിച്ചറിയാനുള്ള ഇവരുടെ കഴിവ് എടുത്ത് പറയേണ്ടതാണ്. സ്വന്തം പരിമിതികൾ അറിഞ്ഞുകൊണ്ടായിരിക്കും ഇവരുടെ പ്രവർത്തനങ്ങൾ. മറ്റുള്ളവരെ ചതിയ്ക്കാൻ മനസുവരാത്ത ഇക്കൂട്ടർ അനുകമ്പയും ഉദാസീനതയും പുലർത്തുന്നവരാണ്.
കയ്യിൽ ഹാന്റ്ബാഗ് തൂക്കാൻ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ നിങ്ങൾ എല്ലാവരോടും അനുകമ്പ വച്ചുപുലർത്തുന്നവർ ആണ്. തമാശക്കാര നിങ്ങളെ എല്ലാവരും പെട്ടെന്ന് തന്നെ ഇഷ്ടപ്പെടും. ചിട്ടയോട് കൂടിയുള്ള ജീവിതം നയിക്കുന്നവരാകും ഇക്കൂട്ടർ. അതുകൊണ്ടുതന്നെ ഇവർ ഏത് കാര്യവും നേടിയെടുക്കും. സഹായം ആവശ്യമാകുന്ന ഘട്ടങ്ങളിൽ യാതൊരു മടിയും കൂടാതെ മറ്റുള്ളവരോട് ചോദിക്കാൻ ഇവർക്ക് കഴിയും. വളരെ ലളിതമായ ജീവിതം നയിക്കുന്നവരാകും ഇക്കൂട്ടർ. എളിമയാണ് ഇവരുടെ പ്രധാന സവിശേഷത. എല്ലായ്‌പ്പോഴും ലക്ഷ്യത്തിൽ മാത്രം ശ്രദ്ധചെലുത്തി അത് നേടിയെടുക്കാൻ ആത്മാർത്ഥമായി ഇവർ പ്രവർത്തിക്കും.
Discussion about this post