വയനാട്: ഉരുൾപൊട്ടലിനെ തുടർന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങൾ ഒഴുകയെത്തിയ ചാലിയാർ പുഴയിൽ പരിശോധനയ്ക്കായി ഹെലികോപ്ടറുകളുമെത്തി. അരീക്കോട് പോലീസ് സ്‌റ്റേഷൻ വളപ്പിൽ നിന്നുമാണ് ഹെലികോപ്ടർ പറന്നുയർന്നത്. ചിപ്‌സൺ ഏവിയേഷന്റെ ഹെലികോപ്ടറുകളിൽ കോസ്റ്റ്ഗാർഡ് ആണ് പരിശോധന പ്രദേശത്ത് വ്യാപക പരിശോധന നടത്തുന്നത്.
പോത്തുകൽ മുതൽ മഞ്ചേരിയിലെ തീരദേശ മേഖലകൾ വരെയാകും ഹെലികോപ്ടറിൽ പരിശോധന നടത്തുക. ഇതിന് പിന്നാലെ പോലീസും അഗ്നിരക്ഷാ സേനയും മറ്റ് രക്ഷാപ്രവർത്തകരും ചേർന്ന് പുഴയിൽ പരിശോധന നടത്തുന്നുണ്ട്. ഇതിന് സമാന്തരമായാണ് ആകാശപരിശോധനയും.
59 മൃതദേഹങ്ങളും 113 ശരീരഭാഗങ്ങളുമാണ് നാല് ദിവസത്തിനിടെ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെയും സ്ത്രീയുടെ മൃതദേഹം ചാലിയാറിൽ നിന്നും കിട്ടിയിരുന്നു. ചലിയാറിന്റെ എടവണ്ണ കടവുകളിലും പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വാഴക്കാട് നിന്നും ഒരു മൃതദേഹം ലഭിച്ചതോടെയാണ് എടവണ്ണയിലും പരിശോധന നടത്തുന്നത്. ചാലിയാർ പുഴയുടെ എല്ലാ ഭാഗങ്ങളിലും പുള അവസാനിക്കുന്ന കോഴിക്കോട് ജില്ലയിലും പരിശോധ നടക്കുന്നുണ്ട്.
Discussion about this post