ന്യൂഡൽഹി: 32-ാമത് കോൺഫറൻസ് ഓഫ് അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ഭക്ഷ്യ – പോഷകാഹാര സുരക്ഷയ്ക്ക് ഇന്ത്യ മാർഗങ്ങൾ കണ്ടെത്തുകയാണ്. 65 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഇത്തരത്തിലൊരു കോൺഫറൻസ് നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
65 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ഇങ്ങനെയൊരു സമ്മേളനം നടത്തുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നുമുള്ളവരാണ് നിങ്ങളെല്ലാവരും. ഇന്ത്യയിലെ 120 ദശലക്ഷം കർഷകരുടെയും 30 ദശലക്ഷത്തിലധികം സ്ത്രീകളുടെയും 30 ദശലക്ഷം മത്സ്യബന്ധന തൊഴിലാളികളുയെും ഭാഗത്ത് നിന്നും ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. 550 ദശലക്ഷത്തിലധികം മൃഗങ്ങൾ വസിക്കുന്ന ഒരു രാജ്യത്താണ് നിങ്ങൾ ഇപ്പോൾ നിൽക്കുന്നത്. കാർഷികാധിപത്യവും മൃഗങ്ങളെ സ്‌നേഹിക്കുന്നതുമായ രാജ്യത്തേക്ക് നിങ്ങൾക്ക് സ്വാഗതം’- പ്രധാനമന്ത്രി വ്യക്തമാക്കി.
ആറ് കാലാവസ്ഥകൾ മനസിൽ വച്ചുകൊണ്ടാണ് ഞങ്ങൾ ഓരോ കാർഷിക പദ്ധതികളും തയ്യാറാക്കുന്നത്. പതിനഞ്ചോളം കാർഷിക കാലാവസ്ഥാ മേഖലകളാണ് ഇന്ത്യയ്ക്കുള്ളത്. ഓരോ മേഖലകൾക്കും ഓരോ പ്രത്യേകതകളാണ്. നിങ്ങൾ ഒരു 100 കിലോമീറ്റർ സഞ്ചരിച്ചു നോക്കൂ.. കാർഷിക രീതികൾ എത്രകണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾക്ക് മനസിലാകും. ഈ വൈവിദ്യം ഇന്ത്യയെ ലോകത്തിന്റെ ഭക്ഷ്യസുരക്ഷയുടെ ഒരു കിരണമായി മാറ്റുന്നു. ഒരു കാലത്ത് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഒരു ആഗോളതലത്തിൽ ഒരു ആശങ്കയായിരുന്നു. ഇന്ന് ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും പോഷകാഹാര സുരക്ഷയുടെ കാര്യത്തിലും ഇന്ത്യ പരിഹാരം കണ്ടെത്തുകയാണ്’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.











Discussion about this post