ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരു അദ്ധ്യാപകനെയും അഞ്ച് പോലീസുകാരെയും ജമ്മുകശ്മീർ പോലീസ് പിരിച്ചുവിട്ടു. അദ്ധ്യാപകനായ നസാം ദിൻ, ഹെഡ്‌കോൺസ്റ്റബിൾ ഫാറൂഖ് അഹമ്മദ് ഷെയ്ഖ്, സിലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ മാരായ സെയ്ഫ് ദിൻ, ഖാലിദ് ഹുസൈൻ ഷാ, ഇർഷാദ് അഹമ്മദ് ചൽക്കു, കോൺസ്റ്റബിൾ റഹ്മത്ത് ഷാ എന്നിവരെയാണ് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിംഹ പിരിച്ചുവിട്ടത്.
അതിർത്തിയ്ക്ക് സമീപം താമസിച്ചിരുന്ന ഇവർ ഭീകരരസംഘടനകൾ ആയി ബന്ധം പുലർത്തുകയും ലഹരിമരുന്ന് കൈമാറ്റം നടത്തുകയും ഭീകരർക്കായി പണം സമാഹരിക്കുകയും ചെയ്തിരുന്നുവത്രേ. ഹിസ്ബുൽ മുജാഹിദീൻ പോലുള്ള നിരോധിത ഭീകരസംഘടനകൾക്ക് ഒപ്പം ചേർന്നാണ് ഇവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നതത്രേ.
Discussion about this post