തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് കൂമ്പാരമായി അടിഞ്ഞ് കല്ലൻ കണവകൾ. മത്സ്യത്തൊഴിലാളികൾക്ക് അരലക്ഷത്തോളം ടൺ മത്സ്യമാണ് തീരത്ത് നിന്നും ലഭിച്ചത്. കണവകളിൽ അപൂർവ്വയിനമാണ് കല്ലൻ കണവ.
ഇന്നലെയും ഇന്നുമെല്ലാമാണ് തീരത്ത് കണവകൾ ചാകരയായി എത്തിയത്. ലഭിച്ച മത്സ്യങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കാനാണ് തീരുമാനം. സാധാരണ കണവ പോലെ കേരളത്തിലെ ഭക്ഷണ പ്രേമികൾക്ക് കല്ലൻ കണവയോട് അത്ര പ്രിയമില്ല. അതിനാലാണ് ഇവയെ വിദേശ വിപണിയിൽ എത്തിക്കാൻ തീരുമാനമായത്. കൊച്ചിയിൽ നിന്നാകും കയറ്റി അയക്കുക.
കൊച്ചിയിൽ എത്തിച്ച കല്ലൻ കണവകൾ സംസ്‌കരിക്കും. ഇതിന് ശേഷമാകും വിദേശത്തേയ്ക്ക് അയക്കുക. വിദേശ വിപണയിൽ കല്ലൻ കണവയ്ക്ക് വലിയ ഡിമാൻഡ് ഉണ്ട്. കിലോയ്ക്ക് 400 മുതൽ ആയിരം വരെയാണ് മീനുകളുടെ വില. ജപ്പാൻ, ഫിലിപ്പീൻസ് എന്നീ ഏഷ്യൻ രാജ്യങ്ങളാണ് കല്ലൻ കണവകളുടെ ആരാധകർ.
കടലിൽ മട താഴ്ന്നിരുന്നു. ഇതാണ് കൂട്ടത്തോടെ കണവകൾ തീരത്ത് എത്താൻ കാരണം ആയത്. വിഴിഞ്ഞം തീരത്ത് ഏകദേശം 45 കിലോ മീറ്ററിനുള്ളിലാണ് ഇവയുണ്ടായിരുന്നത് എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Discussion about this post