തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കേസെടുത്തതിന് എതിരെ സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ.ഫേസ്ബുക്കിലൂടെയാണ് വിമർശനം. പൂർണമായും കേൾക്കാൻ ശ്രമിക്കുക.ഇന്നലെകളിൽ ചിലവഴിച്ച കണക്കുകൾ പുറത്ത് വിടാൻ ധൈര്യമുണ്ടോ…?കേസെടുത്താൽ തൂക്കി കൊല്ലാനുള്ള വകുപ്പിൽ എടുത്തേക്കണം. എന്ന ക്യാപ്ഷനോടെ ഒരു വീഡിയോ ആണ് താരം പങ്കുവച്ചത്. സിപിഎം നേതാക്കൾ പ്രളയതട്ടിപ്പിൽ ഉൾപ്പെട്ടത് അടക്കം താരം വിമർശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകിയില്ല എന്ന കാരണത്താൽ ആക്ഷേപിക്കുകയും അനാവശ്യ വിവാദങ്ങളും ഉണ്ടാക്കുകയാണെന്ന് അഖിൽ മാരാർ പറയുന്നു.
സിപിഎം നേതാക്കളെ രൂക്ഷമായ ഭാഷയിലാണ് താരം കുറ്റപ്പെടുത്തുന്നത്. നാവെടുത്താൽ നുണ പറയുന്ന ജന്മങ്ങൾ എന്ന് വരെയാണ് വിമർശനം. ഒരുവന്റെ അധ്വാനം ആരുടെ കൈകളിലേക്ക് എത്തണമെന്നത്,അവനവന്റെ തീരുമാനമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചിലവഴിച്ചത് കൃത്യമായ കണക്കില്ലെന്നും താരം പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ പണം വിനിയോഗിച്ചതിലെ കണക്കുളെന്ന് ചൂണ്ടിക്കാട്ടി ചില വിവരങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കഴിഞ്ഞ പ്രളയകാലത്ത് കിട്ടിയ പണം എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീഡിയോ അവസാനിക്കുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ തനിക്ക് താത്പര്യമില്ല. പകരം മൂന്ന് വീട് വെച്ചുനൽകാൻ തങ്ങൾ തയ്യാറാണ്. അത് എന്റെ നാടിൽ എന്ന് പറഞ്ഞത്, വസ്തു വിട്ട് നൽകാൻ എന്റെ ഒരു സുഹൃത്ത് തയ്യാറായത് കൊണ്ടും വീട് നിർമാണത്തിന് ആവശ്യം വരുന്ന സാമഗ്രികൾ പലരും സഹായിക്കാം എന്നുറപ്പ് നൽകിയതും അതോടൊപ്പം വീടുകൾ നിർമിക്കാൻ എന്റെ സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനി തയ്യാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങൾ താരതമ്യേന കുറവായതു കൊണ്ടുമാണ്. സഖാക്കളുടെ അഭ്യർഥന മാനിച്ച് വയനാട്ടിൽ ദുരന്തത്തിൽ പെട്ടവർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് വീടുവെച്ച് കൊടുക്കാം, അവർ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാൾ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയതു കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാൽ തീർച്ചയായും ഞങ്ങൾ വീടു നിർമിച്ചു നൽകാം എന്നുമാണ് അഖിൽ മാരാർ വ്യക്തമാക്കിയത്.
Discussion about this post