തിരുവനന്തപുരം: നിപയെ തുടർന്ന് 14 കാരൻ മരിച്ച പാണ്ടിക്കാട് നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസിന്റെ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തി. ആരോഗ്യമന്ത്രി വീണാ ജോർജാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. പഴംതീനി വവ്വാലുകളിൽ ആണ് നിപയുടെ ആന്റിബോഡി കണ്ടത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 14 കാരന്റെ വീടിന് അഞ്ച് കിലോ മീറ്റർ ചുറ്റളവിലുള്ള വവ്വാലുകളുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇത്തരത്തിൽ എടുത്ത 27 സാമ്പിളുകളിൽ ആറ് എണ്ണത്തിലായിരുന്നു ആന്റി ബോഡിയുടെ സാന്നിദ്ധ്യം. ഈ സാഹചര്യത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. എല്ലാവരുടെയും പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു. 427 പേരായിരുന്നു കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവരെ വിട്ടയച്ചിട്ടുണ്ട്. നിപ ഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.
Discussion about this post