തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ പരാതി പരിഹാരസെല്‍ രൂപീകരിച്ച് ധനവകുപ്പ്.വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശോധിക്കുക. ശ്രീറാം വി. ഐ.എ.എസ്സിന്റെ നേതൃത്വത്തിലാണ് സമിതി പ്രവർത്തിക്കുക.
ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്. ഇതിനായി മൊബൈൽ നമ്പരും ഈ മെയിൽ വിലാസവും പുറത്തിറക്കി. cmdrf.cell@gmail.com എന്ന് ഇ-മെയിൽ വിലാസത്തിലും +91-833009 1573 എന്ന മൊബൈൽ നമ്പരിലും പരാതികൾ അറിയിക്കാം.
Discussion about this post