ആലപ്പുഴ: ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ കരളകംവാര്‍ഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന്‍ തോമസ് മൈക്കിൾ(26) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൊബൈൽ ഫോണ്‍ തോട്ടില്‍ വീണതിന്റെ വിഷമമാണ് ആത്മഹത്യ ചെയ്യുന്നതിന്റെ കാരണമെന്ന് എഴുതിയ തോമസിന്‍റെ ആത്മഹത്യാ കുറിപ്പ് പോലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു.
Discussion about this post