ധാക്ക: ബംഗ്ലാദേശിൽ പ്രക്ഷോഭം ആളിക്കത്തുന്നു. കൊലവെറി പൂണ്ട പ്രക്ഷോഭകാരികൾ രാജ്യം മുഴുവൻ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. മേഖലയിലെ ക്ഷേത്രങ്ങളാണ് പ്രക്ഷോഭകാരികൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
മെഹർപൂർ ജില്ലയിലെ ഇസ്‌കോൺ ക്ഷേത്രം അക്രമകാരികൾ അഗ്നിയ്ക്കിരയാക്കി. കഴിഞ്ഞ 2ധ മണിക്കൂറിനുള്ളിൽ ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യം വച്ച് നടന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ഇസ്‌കോൺ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം.
ക്ഷേത്രത്തിലെ ജഗന്നാഥൻ, ബലദേവ്, സുഭദ്രാദേവി എന്നിവരുടെ വിഗ്രഹങ്ങൾ ഉൾപ്പെടെ അക്രമികൾ അഗ്നിക്കിരയാക്കിയതായി ഇസ്‌കോൺ വക്താവ് യുധിഷ്ഠിർ ഗോവിന്ദ പറഞ്ഞു. ഇന്നലെ നാലോളം ക്ഷേത്രങ്ങളാണ് അക്രമികൾ തകർത്തത്. ഇതിന് പുറമെ ധാക്കയിലെ ഇന്ദിരാ ഗാന്ധി കൾച്ചറൽ സെന്ററും ആക്രമിക്കപ്പെട്ടു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസസീനയുടെ രാജിയ്ക്കും പലായനത്തിനും പിന്നാലെ രാജ്യത്ത് കടുത്ത അശാന്തി തുടരുകയാണ്. സൈനിക വിമാനത്തിൽ ഇന്നലെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. ലണ്ടനിലേക്ക് അഭയം നൽകുന്നത് വരെ ഇന്ത്യയിൽ തുടരും എന്നാണ് റിപ്പോർട്ട്.
Discussion about this post