ധാക്ക: ഇന്നലെയാണ് ബംഗ്ലാദേശിലെ പ്രക്ഷോഭം ഇത്രമേൽ രൂക്ഷമായതും സ്ഥിതിഗതികൾ വഷളായതും. അതിവേഗം ഇരച്ചെത്തിയ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദേ്യാഗിക വസതി കീഴടക്കുകയും രാജ്യത്ത് മുഴുവൻ നാശം വിതയ്ക്കുകയും ചെയ്തു.
നാടകീയമായിരുന്നു ഷെയ്ഖ് ഹസീനയുടെ രാജിയും ഇന്ത്യയിലേയ്ക്കുള്ള പലായനവും. രാജ്യം വിടുന്നതിന് മുമ്പ് ഇന്നലെ രാവിലെ 10.30 മുതൽ ഒരു മണിക്കൂറോളം വിവിധ നിയമപാലകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മേൽ അവർ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായാണ് റിപ്പോർട്ട്. പ്രതിസന്ധികൾക്കിടയിലും അവർ തന്നെ തീരുമാനങ്ങളിൽ നിന്നും വ്യതിചലിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, നേരം നീങ്ങുമ്പോഴേക്കും ധാക്കയിലെ തെരുവുകൾ അപരിചിതരായ ആളുകളെ പ്രക്ഷോഭകാരികളെ കൊണ്ട് നിറഞ്ഞുതുടങ്ങി.
കനത്ത സായുധ സേനയെയും പാർട്ടി പ്രവർത്തകരെയും ഉപയോഗിച്ചിട്ടും വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമത്തെ തടയാൻ ഷേയ്ഖ് ഹസീനയ്ക്ക് കഴിഞ്ഞിരുന്നില്ല. സ്ഥിതിഗതികൾ മനസിലാക്കിയ അവാമി നേതാക്കൾ മിലിറ്ററിയ്ക്ക് അധികാരം കൈമാറാൻ ഞായറാഴ്ച്ച രാത്രി തന്നെ ഷെയ്ഖ് ഹസീനയെ നിർബന്ധിച്ചിരുന്നു. എന്നാൽ, അവർ അതിന് തയ്യാറായിരുന്നില്ല. അതിന് പകരം, തിങ്കളാഴ്ച്ചയോടെ ഷെയ്ഖ് ഹസീന കർഫ്യൂ ഏർപ്പെടുത്തി.
എന്നാൽ, തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെ അർഫ്യൂ മറികടന്ന് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഔദേയാഗിക വസതിയിലേയ്ക്ക് ഇരച്ചെത്താൻ തുടങ്ങി. ധാക്കയിലെ റോഡുകൾ അപ്പോഴേക്കും പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരുന്നു.
രാവിലെ 10.30 ഓടെ കര, നാവിക, വ്യോമ സേന മേധാവികളെയും ഐജിപിയെയും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് വിളിപ്പിച്ചിരുന്നു. പ്രക്ഷോഭക്കാരെ നിയന്ത്രിക്കാൻ കഴിയാത്തതിൽ ഷെയ്ഖ് ഹസീന കടുത്ത നിരാശ പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്നും ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഹസീനയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ അവർ തയ്യാറായില്ല.
സാഹചര്യങ്ങളുടെ ഗൗരവം ഷെയ്ഖ് ഹസീനയെ േബാദ്ധ്യപ്പെടുത്താൻ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥർ ഷെയ്ഖ് ഹസീനയുടെ അനുജത്തി രഹനയുടെ വിവരം അറിയിക്കുകയായിരുന്നു. രഹനയും മൂത്ത സഹോദരിയും സംസാരിച്ചിട്ടും ഹസീന സമ്മതിക്കാതെ വന്നതോടെ, വിദേശത്ത് താമസിക്കുന്ന ഷെയ്ഖ് ഹസീനയുടെ മകനെ വിവരം അറിയിച്ചു. മകന്റെ നർബന്ധത്തെ തുടർന്നാണ് അധികാരം ഒഴിയാനും രാജ്യം വിടാനും ഷെയ്ഖ് ഹസീന തയ്യാറായത്.
രാജ്യം വിടുന്നതിന് മുമ്പ് തന്റെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ഹസീന താത്പര്യം പ്രകകടിപ്പിച്ചിരുന്നു. എന്നാൽ, അതിനു മുൻപ് തന്നെ പ്രക്ഷോഭകാരികൾ ഷെയ്ഖ് ഹസീനയെ ലക്ഷ്യമിട്ട് എത്തിയിരുന്നു. 45 മിനിറ്റിനുള്ളിൽ പ്രക്ഷോഭക്കാർ വസതിയിലെത്തുമെന്ന് വവരം ലഭിച്ചതോഴടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ റെക്കോർഡിംഗിനുള്ള സമയം പോലും ലഭിക്കാതെ ഷെയ്ഖ് ഹസീന പാക്കിംഗ് നടത്തി വസതിയിൽ നിന്നുമിറങ്ങി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി ഔപചാരികമായ രാജി നൽകിയ ശേഷം സഹോദരിയുമൊത്ത് ഹെലികോപ്റ്റർ മാർഗം അവർ ഇന്ത്യയിലേയ്ക്ക് തിരിക്കുകയായിരുന്നു.
Discussion about this post