തിരുവനന്തപുരം : ഭാര്യമാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. 50 വയസുള്ള പ്രീതയാണ് കൊല്ലപ്പെട്ടത്. തിരുവന്തപുരം ആറ്റിങ്ങലിലാണ് സംഭവം. വർക്കല മംഗലത്തുവീട്ടിൽ അനിൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് തർക്കമുണ്ടായത് എന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അനിൽ കുമാർ ഭാര്യയയുമായി പിണക്കത്തിലായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ ഭാര്യ വീട്ടിൽ എത്തിയ അനിൽ കൈയിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.
പ്രീത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പ്രീതയുടെ ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അനിൽ കുമാറിനെതിരെ പോലീസ് കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തു.
Discussion about this post