ഇന്നത്തെ കാലത്ത് മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ഇല്ലെന്ന് തന്നെ പറയേണ്ടിവരും. ഉപ്പ് മുതൽ കർപ്പൂരം വരെ സാകല വസ്തുക്കളിലും ഇന്നത്തെ കാലത്ത് മായമാണ്. ഇത്തരത്തിൽ മായം കലരുന്ന വസ്തുക്കളിൽ മുൻപന്തിയിലുള്ള ഒന്നാണ് പാൽ.
വീടുകളിൽ നിന്നും വാങ്ങുന്ന പശുവിൻ പാലിന് പകരം പലരും ഇന്നത്തെ കാലത്ത് പാക്കറ്റ് പാലുകളിലേയ്ക്ക് മാറിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പാൽ വിറ്റഴിക്കുന്നത് ഓണക്കാലത്താണ്. ഈ സമയത്ത് തമിഴ്‌നാട്ടിൽ നിന്നും മറ്റും പല ബ്രാൻഡുകളിലാണ്. മികച്ച ബ്രാൻഡുകളോട് സാമ്യമുള്ള കവറുകളോട് കൂടി മാസം ചേർത്ത പാൽ പാക്കറ്റുകളും വിപണിയിൽ വ്യാപകമാകുന്നു. ഇത്തരം പാക്കറ്റുകൾക്ക് കമ്മീഷൻ കൂടുതൽ കിട്ടുന്നത് കൊണ്ട് ചില വ്യാപാരികൾ ഇവയെ പ്രോത്സാഹിപ്പിക്കുകയും ചെയയാറുണ്ട്.
ഇത്തരം പാലുകളിൽ യൂറിയ, ഹൈഡ്രജൻ പെറോക്‌സൈഡ് രാസപദാർത്ഥങ്ങളും കൊഴുപ്പ് കൂട്ടുന്ന മാർട്ടോ ഡെക്‌സ്ട്രിൻ എന്ന കാർബോ ഹൈഡ്രേറ്റും കലർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതിനാൽ തന്നെ പാല് വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം, ബ്രാൻഡഡ് പാക്കറ്റ് പാലുകൾ മാത്രം വാങ്ങണം എന്നതാണ്. ചൂടാക്കിയതിന് ശേഷം മാത്രം പാൽ ഉപയോഗിക്കുക.
Discussion about this post