വയനാട് :പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരനന്തഭൂമി സന്ദർശിക്കും . ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും അദ്ദേഹം വയനാട്ടിലേക്ക് പോവുക.
ദുരന്തമേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും എന്നാണ് വിവരം. ദുരന്തം ഉണ്ടായ ഉടനെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേക്ഷിച്ചിരുന്നു .കേന്ദ്രത്തിൽ നിന്ന് എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതരും സർക്കാരും നോക്കിക്കാണുന്നത്.
Discussion about this post