നടൻ റിയാസ് ഖാന്റെയും നടി ഉമാ റിയാസ് ഖാന്റെയും മകൻ ഷാരിഖ് ഹസൻ വിവാഹിതനാകുന്നു. ആഗസ്റ്റ് 8 നാണ് റിയാസ് ഖാന്റെയും ഉമയുടെയും മകൻ ഷാരിഖ് ഹസ്സന്റെ വിവാഹം. കല്യാണത്തിന്റെ ഹൽദി ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലാവുകയാണ്. എന്നാൽ കല്യാണചെക്കന്റെ ചിത്രങ്ങൾ അല്ല വൈറലാവുന്നത് എന്നു മാത്രം …
റിയാസ് ഖാന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. അടിച്ചു കയറി വാ’ എന്ന ആ ഡയലോഗ് ഹൈലൈറ്റ് ചെയ്താണ് ഷാരിഖിന്റെ വിവാഹ വീഡിയോകൾ എല്ലാം വരുന്നത്. പുറത്തുവന്ന ചിത്രങ്ങളിലും വീഡിയോകളിലും കല്യാണ ചെക്കനെക്കാൾ പൊളിയാണ് അച്ഛൻ റിയാസ് ഖാൻ എന്നാണ് ആരാധകർ പറയുന്നത്.
ഡാൻസും പാട്ടുമൊക്കെയായി ഹൽദി ആഘോഷം റിയാസ് ഖാനും കുടുംബവും ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. ഉമ റിയാസ് ആണ് മകന്റെ വിവാഹ വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘അവസാനം എന്റെ ബേബി മാലാഖയെ പോലെയുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ പോകുന്നു. ഓഗസ്റ്റ് 8 നാണ് വിവാഹം’ എന്നാണ് ഇൻസ്റ്റഗ്രാമിലൂടെ ഉമ അറിയിച്ചത്.
നടനും തമിഴ് ബിഗ് ബോസ് താരവുമാണ് ഷാരിഖ്. നിലവിൽ ലോകേഷ് കുമാർ സംവിധാനം ചെയ്യുന്ന റിസോർട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു ഷാരിഖ്. രാജ് അയ്യപ്പയും ഷാരിഖ് ഹസ്സനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.റിയാസ് ഖാന്റെ മൂത്ത മകനാണ് ഷാരിഖ്. സമർഥ് എന്ന മകൻ കൂടി റിയാസ്-ഉമ ദമ്പതിമാർക്കുണ്ട്.
Discussion about this post