പാരിസ് : പാരിസ് ഒളിമ്പിക്‌സിൽ ഗുസ്തി താരം വിനേഷ് ഫോട്ടിനെ അയോഗ്യയാക്കിയ നടപടി രാജ്യത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 50 കിലോ വിഭാത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. എന്നാൽ ഭാരം നൂറ് ഗ്രാം കൂടുതലായതോടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുകയായിരുന്നു.
വെറും നൂറ് ഗ്രാം കൂടിയതിനാലാണോ താരത്തെ അയോഗ്യയാക്കിയത് എന്നും അത് ഭക്ഷണത്തിലുണ്ടായ വ്യത്യാസ കാരണമാവില്ലേ എന്നുമുള്ള സംശയങ്ങൾ ഏവരുടെയും മനസിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിനേഷ് ഫോഗട്ടിന്റെ ഭക്ഷണക്രമത്തിലുണ്ടായ വ്യത്യാസമാകാം ഇതിന് കാരണം എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഒരു മത്സരാർത്ഥിയുടെ ഭക്ഷണക്രമം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും അധികൃതർ അതീവ ശ്രദ്ധാകുലരായിരിക്കും എന്നതാണ് വാസ്തവം. ഇവർക്ക് വേണ്ടി പ്രത്യേകം ഡയറ്റീഷ്യന്മാരും ഉണ്ടാകും.
കായിക ഇനം അനുസരിച്ചാണ് താരങ്ങളുടെ ഫുഡ് പ്ലാൻ തീരുമാനിക്കുന്നത്. മത്സരാർത്ഥികൾക്ക് ആവശ്യമായ എനർജി നൽകുന്ന ഭക്ഷണമാണ് അവർക്ക് മുന്നിൽ വിളമ്പുക, അതും കൃത്യമായ ഇടവേളകളിൽ. നീന്തൽ പോലുള്ള കായിക ഇനത്തിൽ മത്സരിക്കുന്നവർക്ക് പ്രതിദിനം 10,000 കലോറി വരെ നൽകും. അതേസമയം സ്പ്രിന്റ് പോലുള്ള മത്സരത്തിന് രണ്ടായിരം കലോറിയോളം ആവശ്യമാണ്.
ഒളിമ്പിക്‌സ് മത്സരത്തിന് മുൻപ് പ്രഭാത ഭക്ഷണമായി അവക്കാഡോ ടോസ്റ്റ്, സാൽമൺ. മുട്ട, വാഴപ്പഴം എന്നിവയാണ് താരങ്ങൾ കഴിക്കുക. മത്സരത്തിനാവശ്യമുള്ളതെല്ലാം ഡയറ്റീഷ്യന്മാരും , പോഷകാഹാര വിദഗ്ധരും, താരങ്ങളുടെ ഇഷ്ടങ്ങളനുസരിച്ചാണ് തീരുമാനിക്കുന്നത്. താരങ്ങൾക്ക് ഏതെങ്കിലും ഭക്ഷണം അലർജിയുണ്ടെങ്കിലും അവരെ മറ്റേതെങ്കിലും അസുഖങ്ങൾ അലട്ടുന്നുണ്ടെങ്കിലോ അതിനനുസരിച്ചുള്ള ഭക്ഷണമാണ് അവർക്ക് നൽകുക.
അതേസമയം ഉസൈൻ ബോൾട്ട് 2008 ലെ ബീജിംഗ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന സമയത്ത് ദിവസം കഴിച്ചിരുന്നത് 100 മക്‌ഡോണാൾഡ്‌സ് ചിക്കൻ നഗറ്റുകളാണ്. അത്രയും തനിക്ക് ആവശ്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തുടർന്ന് ആ മത്സരത്തിൽ മൂന്ന് സ്വർണമാണ് അദ്ദേഹം നേടിയത്. എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. പല താരങ്ങളും തിരഞ്ഞെടുക്കുക പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന ആരോഗ്യകരമായ ഭക്ഷണമാണ്.
എല്ലാ ഡയറ്റ് പ്ലാനിലും ഉൾപ്പെടുത്തുന്നത് ഈ നാല് പ്രധാന ഘടകങ്ങളാണ്. ഊർജ്ജത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഒമേഗ 3 അടങ്ങിയ ഭക്ഷണം, ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ പഴങ്ങളും പച്ചക്കറികളും എന്നിവയാണ് താരങ്ങൾ കൂടുതലായി കഴിക്കുക.
Discussion about this post