200 ൽ പരം ഇനങ്ങളുള്ള ഒലിയേസീ എന്ന കുടുംബത്തിലെ ജാസ്മീനം എന്ന ജനുസ്സിൽപ്പെട്ട കുറ്റിച്ചെടിയാണ് മുല്ല. ഇംഗ്ലീഷിൽ ജാസ്മിൻ ‘ദൈവത്തിന്റെ സമ്മാനം’ എന്നർത്ഥമുള്ള യാസിൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ജാസ്മിൻ എന്ന പേര് ഉണ്ടായത്. വെളുത്ത നിറമുള്ള മുല്ലപ്പൂക്കൾ വളരെ സുഗന്ധമുള്ളവയാണ്. ഇത് എല്ലാം എല്ലാർക്കും അറിയുന്ന കാര്യങ്ങളാണ്. എന്നാൽ, മുല്ലപ്പൂ എന്നത് തലയിൽ ചൂടാൻ മാത്രം ഉള്ളതല്ല. ഇതിന് മറ്റൊരു ഗുണം കൂടിയുണ്ട്. എന്താന്നോ…. ഒരോന്നായി നോക്കാം .
ദഹനം മെച്ചപ്പെടുത്തുന്നു
മുല്ലപ്പൂവിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ഗ്യാസ്ട്രിക് എൻസൈമുകളുമായി ബന്ധപ്പെടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിലൂടെ വായു സംബന്ധമായ പ്രശ്‌നങ്ങൾ, വയറുവേദന, വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയവ ഒഴിവാക്കാൻ സഹായിക്കും.
ഹൃദയാരോഗ്യം
ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ മുല്ലപ്പൂക്കൾ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ ഇതിൽആൻറി-കോഗുലന്റ്, ആൻറി-ഫൈബ്രിനോലിറ്റിക് അടങ്ങിയിരിക്കുന്നു. ഇവയുടെ സാന്നിദ്ധ്യം കൊണ്ട് കൊളസ്‌ട്രോൾ കുറയ്ക്കുകയും ഹൃദയാഘാതം അല്ലെങ്കിൽ രക്തപ്രവാഹത്തിന് കാരണമാവുന്ന ധമനികളിൽ കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു.
ശരീര ഭാരം
ശരീരഭാരം നിയന്ത്രിക്കാനും മുല്ലപ്പൂക്കൾ സഹായിക്കും. ഇതിന്റെ
ഇലകളിൽ അടങ്ങിയ എപിഗല്ലോകാടെച്ചിൻ, ഗാലിക് ആസിഡ് എന്നിവ മെറ്റബോളിസത്തെ വേഗത്തിലാക്കി ശരീരഭാരം നിയന്ത്രിക്കും.
തലച്ചോറിന്റെ പ്രവർത്തനം
മുല്ലപ്പൂക്കളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. ഇതിലൂടെ ഓർമശക്തി ,ഏകാഗ്രത ,ശാന്തത , ജാഗ്രത എന്നിവ വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മുല്ലപ്പൂക്കളെ ഒരു മസ്‌കിഷ്‌ക ബൂസ്റ്ററായും കണക്കാക്കാം
പ്രമേഹം നിയന്ത്രിക്കുന്നു
മുല്ലപ്പൂവിൽ അടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസെമിക് ഗുണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ബയോ ആക്റ്റീവ് കാറ്റെച്ചിനുകളുടെ സാന്നിധ്യം മൂലം മുല്ലപ്പൂ ചായ കുടിക്കുമ്പോൾ പാൻക്രിയാറ്റിക് കോശങ്ങളിൽ നിന്നുള്ള ഇൻസുലിൻ ഉത്പാദനം സജീവമാകും.
Discussion about this post