തിരുവനന്തപുരം: സിനിമാ താരം ഹണി റോസിനെതിരെ നടത്തിയ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് വിമർശനം. ബോബിയുടെ വാക്കുകൾ കടുത്ത സ്ത്രീവിരുദ്ധമാണെന്നും അതിര് കടന്നെന്നുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപം. പരാമർശങ്ങളിൽ അദ്ദേഹം മാപ്പ് പറയണം എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹണി റോസ്. ഇതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ ഒരു കഥാപാത്രത്തെ ( കുന്തി ദേവിയെ) ആണ് ഓർമ്മ വരുന്നത് എന്നായിരുന്നു ആദ്യ പരാമർശം. ഇതിന് ശേഷം ഹണി റോസിന് ഒരു മാല ധരിക്കാൻ അദ്ദേഹം നൽകിയിരുന്നു. ഇത് ധരിച്ച ഹണി റോസിനെ പിടിച്ച് കറക്കുകയും ‘ പിൻഭാഗം’ കാണാൻ വേണ്ടിയത് എന്ന് പറയുകയുമായിരുന്നു.
ഈ രണ്ട് പരാമർശങ്ങൾ അടങ്ങിയ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ആരംഭിച്ചത്. ബോബി ചെമ്മണ്ണൂരിന്റെ പരാമർശം അശ്ലീല ചുവയോടെയുള്ളതാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. പൊതുവേദിയിൽവച്ചാണ് അദ്ദേഹം ഇത്തരത്തിൽ പരാമർശം നടത്തിയത്. അതൊരിക്കലും പാടില്ലായിരുന്നു. അത് അങ്ങേയറ്റം അപലപനീയമാണ്. സമൂഹത്തിൽ എത്ര ഉയർന്ന നിലയിൽ ആണെങ്കിലും കാര്യമില്ല. ഇത്തരം പരാമർശങ്ങൾ ആ വില കളയുന്നതാണെന്നും വിമർശകർ വ്യക്തമാക്കുന്നു.
Discussion about this post