ഭാഗ്യവും നിർഭാഗ്യങ്ങളും വിശ്വാസികളെ സംബന്ധിച്ച് ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ്. വിധിമാത്രമല്ല ചിലപ്പോൾ നമ്മുടെ ഓരോ പ്രവർത്തിയും ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങൾക്ക് കാരണമായി ഭവിക്കാറുണ്ട്. നമ്മുടെ കയ്യിൽ നിന്ന് ചില സാധനങ്ങൾ വഴുതിയോ അല്ലാതെയോ ാഴേക്ക് വീഴുന്നത് സാധാരണ സംഭവമാണ്. എന്നാൽ ചില സാധനങ്ങൾ ഇങ്ങനെ അടിക്കടി വീഴുന്നത് അശുഭകരമാണ്. ഇത് നമ്മുടെ ജീവിതത്തിൽ വരാനിരിക്കുന്ന ഭാഗ്യനിർഭാഗ്യങ്ങളെ കുറിച്ചുള്ള സൂചനകളായിരിക്കും ചിലപ്പോൾ.
ചില സാധനങ്ങൾ അടിക്കടി വീഴുന്നത് ഭാഗ്യനിർഭാഗ്യങ്ങൾ ഉണ്ടാവുന്നതിന് കാരണമാകും. ഗ്രഹദോഷങ്ങളോ വാസ്തുദോഷമോ ആവാം ഇതിന് കാരണം.
ആരതി താലവും ചെരാതും
ആരതിതാലമോ അതിൽ കത്തിച്ച് വയ്ക്കുന്ന ചെരാതോ കയ്യിൽ നിന്ന് അടിക്കടി താഴേക്ക് പതിക്കുന്നത് നല്ല കാര്യമല്ല. ആരാധനാമൂർത്തി നിങ്ങൾ ചെയ്ത പൂജ സ്വീകരിച്ചിട്ടില്ലെന്നും നിങ്ങളെന്തോ തെറ്റ് ചെയ്തുവെന്നുമാണ് ഇതിനർത്ഥം. ജീവിതത്തിനെ ബാധിക്കുന്ന എന്തോ ആപത്ത് സംഭവിക്കാനിരിക്കുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു.
എണ്ണ, കുരുമുളക്: ഇതെല്ലാം ശനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ കുരുമുളക്, എണ്ണ പ്രത്യേകിച്ച് കടുകെണ്ണ എന്നിവ തറയിൽ വീഴരുത്. ഇത് ശനിദേവനെ അസ്വസ്ഥനും കോപാകുലനുമാക്കും. ഇത് ജീവിതത്തിൽ ശനിയുടെ ദോഷങ്ങൾക്ക് ഇടയാക്കും.
അക്ഷതം, ധാന്യങ്ങൾ: നെല്ലും അരിയും ചേർന്ന് അക്ഷതവും ധാന്യങ്ങളും മഹാലക്ഷ്മിക്ക് പ്രീതികരമായ കാര്യങ്ങളാണ്. അതിനാൽ ഇവ കയ്യിൽ നിന്ന് വീണാൽ, അതിനർത്ഥം ലക്ഷ്മി അപ്രീതിയുണ്ട് എന്നാണ്. അശ്രദ്ധമായി നിങ്ങളുടെ കൈകളിൽ നിന്ന് ഇവ വീഴുകയോ അല്ലെങ്കിൽ അബദ്ധത്തിൽ അതിൽ ചവിട്ടുകയോ ചെയ്താൽ, അതിനെ നെറ്റിയിൽ തൊട്ട് നമസ്‌കരിച്ച്, തെറ്റിന് ക്ഷമ ചോദിക്കുക.
കഴിച്ചുക്കൊണ്ടിരിക്കുമ്പോൾ ഭക്ഷണമോ വെള്ളമോ തറയിലേക്ക് വീഴുകയോ കളയുകയോ ചെയ്യരുത്. ഇത് ലക്ഷ്മീ ദേവിയെ അപമാനിക്കുന്നതിന് തുല്യമാണ്.അബദ്ധത്തിൽ പോലും തറയിൽ ഉപ്പ് വീഴാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ സംഭവിക്കുന്നത് ജീവിതത്തിൽ വരാനിരിക്കുന്ന പ്രശ്‌ന പരമ്പരകളായിരിക്കുമെന്നുള്ള മുന്നറിയിപ്പാണ്
Discussion about this post