എറണാകുളം : ഒരു പ്രത്യേക അനുഭവം തന്നെയാണ് സൈക്കിൾ യാത്ര . ഇപ്പോഴിതാ കൊച്ചിക്കാര്‍ എല്ലാവരും സൈക്കിളിന്റെ പിറകിലൂടെയാണ്. കൊച്ചിക്കാരുടെ ഇഷ്ട വാഹനമായി സൈക്കിള്‍ മാറിയിരിക്കുകയാണ്. മെട്രോ റെയിലിന്റെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയായി അവതരിപ്പിച്ച സൈക്കിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
മൈ ബൈക്കാണ് കൊച്ചിക്കാര്‍ക്ക് നിസാര വിലയ്ക്ക് സൈക്കിള്‍ നല്‍കുന്നത്. അതും 10 മണിക്കൂറിന് വെറും 20 രൂപ മാത്രമേയൊള്ളു. മെട്രോയുമായി ചേര്‍ന്നാണ് മൈ ബൈക്ക് പ്രവര്‍ത്തിക്കുന്നത്.
950 സൈക്കിളുകള്‍ വിവിധ സ്ഥലങ്ങളിലായി ലഭ്യമാണ് . ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ ഒഴികെ എല്ലാ മെട്രോ സ്റ്റേഷനുകളിലും സൈക്കിള്‍ ലഭ്യമാണ്. ഇവിടെക്ക് സൈക്കിളുകള്‍ എത്തിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്ന ഇടപ്പള്ളി സ്റ്റേഷനില്‍ എത്തുന്നവരാണ്.
ഓഫീസിലേക്ക് യാത്ര ചെയ്യുന്നവരാണ് ഏറ്റവും കൂടുതല്‍ സൈക്കിള്‍ വാടകയ്ക്ക് എടുക്കുന്നത്. mybike എന്ന ആപ്പിലൂടെയാണ് സൈക്കിള്‍ വാടകയ്ക്ക് എടുക്കാന്‍ സാധിക്കുക . സൈക്കിള്‍ നമ്പര്‍ തിരഞ്ഞെടുത്തതിന് ശേഷം പാസ്വേര്‍ഡ് ഉപയോഗിച്ച് യാത്ര തുടങ്ങാം. യാത്ര അവസാനിക്കുമ്പോള്‍ സൈക്കിള്‍ റാക്കില്‍ വച്ച് എന്‍ഡ് ഓപ്ഷന്‍ കൊടുക്കാം
Discussion about this post