തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വീണ്ടും ഗുണ്ടാപ്പക. ഗുണ്ടാ നേതാവിനെ എതിർസംഘം വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയി ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽ വച്ചായിരുന്നു ജോയിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയാരിന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ മണിക്കൂറുകളോളമാണ് റോഡിൽ കിടന്നത്. വിവരം അറിഞ്ഞ് പോലീസ് എത്തിയായിരുന്നു ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു.
ആക്രമണത്തിൽ ജോയിയുടെ കാലുകൾക്കാണ് സാരമായി പരിക്കേറ്റത്. മുറിവിൽ നിന്നും രക്തംവാർന്നതാണ് മരണ കാരണം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ജോയി കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതനായത്. ഇതിന് പിന്നാലെയായിരുന്നു ആക്രമണം.
Discussion about this post