വയനാട്; ഉരുളെടുത്ത ദുരന്തഭൂമിയിൽ നേരിട്ടെത്തി പ്രധാനമന്ത്രി. ചൂരൽമലയിലും വെള്ളാർമലയിലും അദ്ദേഹം സന്ദർശനം നടത്തി. ബെയ്ലി പാലത്തിലൂടെ നടന്ന പ്രധാനമന്ത്രി സൈനികരുമായും ആശയവിനിമയം നടത്തി. ദുരന്തത്തെ കുറിച്ചും രക്ഷാപ്രവർത്തനത്തെ കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് വിവരിച്ചു.
തുടർന്നദ്ദേഹം മറ്റു ക്യാമ്പുകൾ സന്ദർശിച്ചു. ദുതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. മേപ്പാടി സെൻറ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ക്യാമ്പിലെ ഒമ്പതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ക്യാമ്പുകളിൽ കഴിയുന്നവരുടെ പ്രതിനിധികളായാണ് ഒമ്പതുപേർ എത്തിയത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവർ അവരുടെ സങ്കടം പ്രധാനമന്ത്രിയോട് പറഞ്ഞു. 25 മിനിട്ടോളം നേരമാണ് പ്രധാനമന്ത്രി ക്യാമ്പിൽ ചിലവഴിച്ചത്. ദുരന്തബാധിതരോട് വാക്കുകൾ കേട്ട പ്രധാനമന്ത്രി അവരെ ആശ്വസിപ്പിച്ചു.
Discussion about this post