മഴക്കാലത്തെ നമ്മുടെ ഏറ്റവും വലിയ ശത്രുവാണ് കൊതുക്. കൊതുകു ശല്യത്തിന് ഏത് മാർഗം നോക്കിയാലും ഞങ്ങൾക്കിത് പുല്ലെന്ന അഹങ്കാരമാണ് കൊതുകിന്. കൊതുക് തിരി വച്ചാൽ, സ്‌മോക്ക് ഡാൻസ് കളിക്കാനും ഇനി ഗുഡ്‌നൈറ്റ് പോലെയുള്ള മെഷീനുകൾ വച്ചാൽ, എനർജി ബൂസ്റ്ററായും കാണുന്ന രീതിയാണ് ഇപ്പോഴത്തെ കൊതുകുകൾക്ക്. ജനൽ തുറന്ന് അൽപ്പം കാറ്റ് കൊള്ളാൻ സാധിക്കാത്ത അവസ്ഥയാണ് വൈകുന്നേരമായാൽ നമുക്കെല്ലാം…
എന്നാൽ, ശല്യക്കാരനായ ഈ കൊതുകിനെ കുടുംബത്തോടെ ഇല്ലാതാക്കാൻ വീട്ടിലെ ഇത്തിരിക്കുഞ്ഞനായ കടുക് ഒരു സ്പൂൺ മതിയെന്ന് പഞ്ഞാൽ നിങ്ങളാരെങ്കിലും വിശ്വസിക്കുമോ… എന്നാൽ, അതാണ് സത്യം.. എങ്ങനെയെന്നല്ലേ… ഈ ഇത്തിരിക്കുഞ്ഞന്റെ കൂടെ മറ്റ് രണ്ട് സാധനങ്ങൾ കൂടി വേണം ഈ പണിക്ക്.
ആദ്യം ഒരു സ്പൂൺ കടുക് പൊടിച്ചെടുക്കണം. എന്നിട്ട് ഇതങ്ങ് ഒരു വിളക്കിലേയ്ക്ക് ഇട്ട് കൊടുക്കാം. ഇതിന് ശേഷം, കുറച്ച് വിളക്കെണ്ണ ഒഴിച്ച് രണ്ട് തിരിയിട്ട് കത്തിക്കുക. കൊതുകുശല്യമുള്ള സ്ഥലങ്ങളിൽ ഇത് വച്ച് കൊടുത്താൽ കൊതുക് പിന്നെ ആ ഏരിയയിൽ വരില്ല.
വെളുത്തുള്ളി ഉപയോഗിച്ചും നമുക്ക് ഇതുപോലെ കൊതുക് ശല്യം ഇല്ലാതാക്കാം. വെളുത്തിള്ളി ചതച്ച് വെള്ളത്തിലിട്ട് ചൂടാക്കി അത് മുറികളിൽ തളിച്ചാൽ കൊതുക് പമ്പ കടക്കും. എന്നാൽ, വെളുത്തിള്ളിയുടെ മണം അത്ര ഇഷ്ടമല്ലാത്തവർക്ക് ഏറ്റവും ഉചിതമായ പരിഹാരം കടുക് തന്നെയാണ്.
ഇനി ഇവയൊന്നുമല്ലാത്ത മറ്റ് ചില സംഭവങ്ങളുമുണ്ട് കൊതുകിനെ തുരത്തിയോടിക്കാൻ. ഗ്രാമ്പൂ, നാരങ്ങ, കറുവാപ്പട്ട എന്നിവയാണ് ഇത്തരത്തിൽ കൊതുക് ശല്യം ഇല്ലാതാക്കാനുള്ള മറ്റൊരു പൊടിക്കെ. ഇവ മൂന്നും വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം, ഒരു കുപ്പിയിലാക്കി സ്‌പ്രേ ചെയ്താൽ കൊതുക് ശല്യം പിന്നെ ജന്മത്തിൽ ഉണ്ടാകില്ല.
Discussion about this post