ധാക്ക: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിലെ ഇടക്കാല മന്ത്രിസഭയുടെ നേതാവ് മുഹമ്മദ് യൂനുസ്. ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് പിന്നാലെയാണ് ഹിന്ദുക്കൾക്കെതിരെ ആക്രമണം ശക്തമായത്. നിന്ദ്യമായ ആക്രമണങ്ങളാണ് ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്നതെന്ന് യുനുസ് പറഞ്ഞു.
ന്യൂനപക്ഷങ്ങൾ ഈ രാജ്യത്തെ പൗരൻമാരല്ലേ. ഈ രാജ്യത്തെ സംരക്ഷിക്കുന്ന നിങ്ങൾക്ക് ചില കുടുംബങ്ങളെ രക്ഷിക്കാനാവില്ലേ. അവരെ ഉപദ്രവിക്കരുതെന്ന് നിങ്ങൾ പറയണം. അവരും നമ്മുടെ സഹോദരൻമാരാണ്. നമ്മൾ ഒരുമിച്ചാണ് പോരാടിയത്. നമ്മൾക്ക് ഒരുമിച്ച് നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ ചിറ്റഗോങ് നഗരത്തിൽ വലിയ റാലി നടന്നിരുന്നു. പതിനായിരക്കണക്കിന് ഹിന്ദുക്കളാണ് റാലിയുടെ ഭാഗമായത്. സുരക്ഷയും തുല്യതയും ആവശ്യപ്പെട്ടായിരുന്നു റാലി.താൽക്കാലിക സർക്കാർ അധികാരത്തിലുണ്ടെങ്കിലും സർക്കാർ ഓഫീസുകളുടേയും സംവിധാനങ്ങളുടേയും പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post