തൃശൂർ: ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് അവയവ മാഫിയ ശക്തമാകുന്നുവെന്ന് പരാതി. കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം പഞ്ചായത്തിലാണ് അവയവമാഫിയ ശക്തമാകുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ ആണ് ഇതുമായി ബന്ധപ്പെട്ട് പരാതി ഉയർത്തിയിരിക്കുന്നത്.
അവയവദാതാക്കൾക്ക് തുച്ഛമായ പണം നൽകി ഏജന്റുമാർ വൻതുക തട്ടുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. ഈ വർഷം മാത്രം അവയവദാനത്തിനായി ഏഴ് പരാതികളാണ് ലഭിച്ചു. അപേക്ഷകർ മുഴുവൻ പാവപ്പെട്ടവരാണ്. ഇതാണ് പ്രദേശത്ത് അവയവമാഫിയയെന്ന സംശയം ഉയരാൻ കാരണമെന്ന് അദ്ദേഹം പറയുന്നു.
ബന്ധുക്കൾക്ക് അവയവം നൽകാനാണ് അപേക്ഷകൾ എന്നാണ് അപേക്ഷകളുമായി വരുന്നവരെല്ലാം പറയുന്നത്. എന്നാൽ, തുച്ഛമായ തുകയ്ക്ക് അവയവം ദാനം ചെയ്യുന്നതിനാണ് ഈ അപേക്ഷൾ എന്നാണ് പഞ്ചായത്ത് അധികൃതർക്ക് ലഭിച്ച രഹസ്യ വിവരം. വലിയ തുക ഓഫർ ചെയ്ത് തുച്ഛമായ തുക നൽകി ഇവരെ കബളിപ്പിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Discussion about this post