ബംഗളൂരു: നഗരത്തിലെ പ്രമുഖ കോഫി ഷോപ്പ് ആയ തേഡ് വേവ് കോഫിയുടെ ശുചിമുറിയ്ക്കുള്ളിൽ ഒളിക്യാമറ. ശനിയാഴ്ച്ചയാണ് ഫൈ്‌ളറ്റ് മോഡിലിട്ട് കയാമറ ഓൺ ചെയ്ത നിലയിൽ സ്മാർട്ട് ഫോൺ കണ്ടെത്തിയത്. രണ്ട് മണിക്കൂർ നേരം ചിത്രീകരിച്ച ദൃശ്യങ്ങളും ഫോണിൽ നിന്നും കണ്ടെത്തി. സംഭവത്തിൽ കോഫി ഷോപ്പ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
ശുചിമുറിയുടെ കുപ്പത്തൊട്ടിയിലായിരുന്നു ഫോൺ ഒളിപ്പിച്ചിരുന്നത്. കോഫി ഷോപ്പിലെത്തിയ യുവതിയാണ് ഫോൺ കണ്ടെത്തിയത്. ഒരു കവറിനുള്ളിൽ ദ്വാരമുണ്ടാക്കി അതിൽ ഫോൺ ക്യാമറ മാത്രം പുറത്തേയ്ക്ക് കാണുന്ന രീതിയിലായിരുന്നു ഇത് ഒളിപ്പിച്ചിരുന്നത്.
ഇത് സംബന്ധിച്ച് ഒരാൾ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. എത്ര ബ്രാൻഡഡ് ആയ സ്ഥലമായാലും പൊതുസ്ഥലങ്ങളിലെ ശുചിമുറികൾ ഉപയോഗിക്കുമ്പോൾ സ്ത്രീകൾ ജാഗ്രത പാലിയ്ക്കണമെന്നും അവർ കുറിപ്പിൽ പറഞ്ഞു. സംഭവത്തിൽ ക്ഷമാപണം നടത്തി കോഫി ഷോപ്പും രംഗത്ത് വന്നിട്ടുണ്ട്.
Discussion about this post