തൃശൂർ: ഓണനാളിൽ പുലികളി വേണ്ടെന്നുവച്ച തൃശൂർ കോർപ്പറേഷന്റെ തീരുമാനം തിരുത്തണമെന്ന് പുലികളി സംഘാടകസമിതി. ഈ തീരുമാനം ഏകപക്ഷീയമാണ്. കോർപ്പറേഷൻ നിലപാട് തിരുത്തിയിലെങ്കിൽ കോറപ്പറേഷന്റെ നിലപാട് തിരുത്തിയിലെങ്കിൽ പുലികളി നടത്താൻ സംഘാടക സമിതി തയ്യാറാവുമെന്ന് സംഘാടകസമിതി അംഗം അഡ്വ ബേബി പി ആന്റണി പറഞ്ഞു .
11 സംഘങ്ങൾ ഇതിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അതിൽ ഒമ്പത് ടീം നാലുലക്ഷം ചിലവഴിച്ചു കഴിഞ്ഞു. പുലിക്കളി നടത്താതിരുന്നാൽ വൻ നഷ്ടമുണ്ടാകും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് മേയർക്കും നിവേദനം നൽകുമെന്നും സംഘാടക സമിതി അറിയിച്ചു. ഈ പ്രാവിശ്യം 16 , 17 തീയതികളിലായായി കുമ്മാട്ടിയും 18 ന് പുലിക്കളിയുമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സംസ്ഥാന സർക്കാരിൻറെ പ്രസ്താവന തൃശൂർ മേയർ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സംഘാടക സമിതി കുറ്റപ്പെടുത്തി.കോർപ്പറേഷൻ അനുമതി നിഷേധിച്ചാലും പുലികളി നടത്താൻ സംഘാടക സമിതി തയ്യാറാവുമെന്ന് അഡ്വ ബേബി പി ആന്റണി പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷം ഇത്തവണ ഉണ്ടാകിലെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുലിക്കളി, കുമ്മാട്ടി എന്നീ ആഘോഷങ്ങൾ നടത്തേണ്ടതില്ലെന്ന് തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചത്.
Discussion about this post