ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനം രാജി വച്ച് ഇന്ത്യയിലേയ്ക്ക് പലായനം ചെയ്യുന്നതിന് മുനപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗം പുറത്ത്. ബംഗ്ലദേശിൽ നടന്ന കലാപങ്ങൾക്കും പ്രക്ഷോപങ്ങൾക്കുമെല്ലാം കാരണം അമേരിക്കയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണ് പ്രസംഗം. പ്രസംഗം തയ്യാറാക്കിയിരുന്നെങ്കിലും പ്രക്ഷേകഭകാരികൾ അടുത്തെത്തിയതോടെ, മകന്റെയും സഹോദരിമാരുടെയുമെല്ലാം നിർബന്ധത്താൽ അവർ ജനങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയാതെ രാജ്യം വിടാൻ നിർബന്ധിതരാകുകയായിരുന്നു. ഷെയ്ഖ് ഹസീനയുമായി അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങൾ ദേശീയ മാദ്ധ്യമങ്ങളുമായി പങ്കുവച്ചത്.
ബംഗ്ലാദേശിൽ ഭരണമാറ്റം കൊണ്ടുവരാനായി അമേരിക്ക ആസൂത്രിതമായി നടത്തിയ നീക്കത്തിന്റെ ഫലമാണ് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഹേതുവെന്ന് ഷെയ്ഖ് ഹസീന പ്രസംഗത്തിൽ പറയുന്നു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങളിൽ ചവിട്ടിക്കൊണ്ട് ഭരണത്തിലേറാനാണ് അവരെല്ലാം ആഗ്രഹിച്ചത്. താൻ ഉടൻ തിരിച്ചുവരുമെന്നും ഷെയ്ഖ് ഹസീന പ്രസംഗത്തിൽ പറഞ്ഞു.
‘മൃതദേഹങ്ങളുടെ ഘോഷയാത്രയ്ക്ക് സാക്ഷ്യം വഹിക്കാതിരിക്കാനാണ് ഞാൻ രാജി വച്ചത്. വിദ്യാർത്ഥികളുടെ മൃതദേഹങ്ങളിലൂടെ ഭരണത്തിൽ വരാനാണ് അവർ ആഗ്രഹിച്ചത്. എന്നാൽ, ഞാൻ അതിന് സമ്മതിക്കില്ല. ഞാൻ രാജി വയ്ക്കുന്നു. സെന്റ് മാർട്ടിൻ ഐലാന്റിന്റെ പരമാധികാരം അടിയറവ് വയ്ക്കുകയും ബംഗാൾ ഉൾക്കെടലിൽ അധികാരം സ്ഥാപിക്കാനും അമേരിക്കയെ അനുവധിച്ചിരുന്നെങ്കിൽ ഇപ്പോഴും എനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. ഭീകരവാദികളുടെ വാക്കുകളാൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെടരുതൈന്ന് ഞാൻ എന്റെ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഞാന ആ രാജ്യത്ത് തുടർന്നിരുന്നെങ്കിൽ ഇനിയും കൊലപാതകങ്ങൾ നടക്കുമായിരുന്നു. ഞാൻ സ്വയം ഒഴിഞ്ഞുമാറുകയാണ്. നിങ്ങളായിരുന്നു എന്റെ ശക്തി. നിങ്ങക്കെന്നെ വേണ്ട.. അതിനാൽ ഞാൻ പോകുന്നു’- ഷെയ്ഖ് ഹസീന പ്രസംഗത്തിൽ പറഞ്ഞു.
Discussion about this post