ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് സോഷ്യമീഡിയ. വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും, ട്വിറ്ററും എന്ന് വേണ്ട സകലമാന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ ജനപ്രീതി വർദ്ധിപ്പിക്കാൻ വളരെ തന്ത്രപരമായി നീങ്ങുകയാണ് ഇൻസ്റ്റഗ്രാം .
സ്നാപ്ചാറ്റിലേതിന് സമാനമായ ഫീച്ചർ അവതരിപ്പിക്കാൻ മെറ്റ ഒരുങ്ങുന്നതായാണ് സൂചന. ലൊക്കേഷൻ അടിസ്ഥാനമാക്കി ഒരു മാപ്പിൽ ടെക്സ്റ്റ് വീഡിയോ അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറാണ് ഇൻസ്റ്റ പരീക്ഷിക്കുന്നത്. ഇവ സുഹൃത്തുകൾക്ക് ഷെയർ ചെയ്യാൻ സാധിക്കും .എന്നാൽ ലൊക്കേഷൻ ഇങ്ങനെ വെളിപ്പെടുത്തുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ ക്ലോസ് ഫ്രണ്ട്സിനും മറ്റും ഷെയർ ചെയ്യാൻ പാകത്തിൽ കൂടുതൽ പ്രൈവസി സെറ്റിംഗ് ഇൻസ്റ്റഗ്രാം കൊണ്ടുവന്നേക്കും എന്നാണ് റിപ്പോർട്ട്.
അതേസമയം ഇൻസ്റ്റയിൽ ഈ ഫീച്ചർ വരുന്നതിന് മുൻപ് തന്നെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. 2017ൽ സ്നാപ്ചാറ്റ് പുറത്തിറക്കിയ സ്നാപ് മാപ്പിന് സമാനമായ ഫീച്ചറാണിത് എന്നതാണ് വിവാദം സൃഷ്ടിക്കാൻ കാരണമായത്.
2012 ൽ ഈ ഫീച്ചറിന് സമാനമായ മാറ്റെരു ഫീച്ചർ ഇൻസ്റ്റ അവതരിപ്പിച്ചിരുന്നു. അത് ഉപയോക്താക്കളെ അവരുടെ എല്ലാ ചിത്രങ്ങളും ഒരു മാപ്പിൽ സ്ഥാപിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ ഈ ഫീച്ചർ പൂർണ്ണമായും സ്വകാര്യമായിരുന്നു. സുഹൃത്തുക്കളുമായി പങ്കിടാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ യൂസർമാർ കുറഞ്ഞതിനെ തുടർന്ന് 2016 ൽ ഈ ഫീച്ചർ പിൻവലിച്ചു.
മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഫീച്ചറുകൾ കടംകൊള്ളുന്നത് ഇൻസ്റ്റഗ്രാമിന് ഇതാദ്യമല്ല . റീലുകൾ, സ്റ്റോറീസ് എന്നിവ പോലുള്ള ആപ്പിന്റെ ഏറ്റവും ജനപ്രിയമായ ചില ഫീച്ചറുകളും യഥാക്രമം ടിക്ക്‌ടോക്ക് ,സ്‌നാപ്പ്ചാറ്റ് എന്നിവയിൽ നിന്ന് കോപ്പിയടിച്ചതാണ്. ട്വിറ്ററിന് ബദലെന്നോളം ത്രഡ്സും അവതരിപ്പിച്ചിരുന്നു.
Discussion about this post