ബംഗളൂരു : മദ്യലഹരിയിൽ വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു. സുരക്ഷാ ജീവനക്കാരൻ ബാഷാ ഗോപി (38)ആണ് മരിച്ചത്. ഹൈദരാബാദിലെ ദേവേന്ദ്ര നഗറിലാണ് സംഭവമുണ്ടായത്. കാറോടിച്ച ബിരുദ വിദ്യാർത്ഥി മനീഷ് ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്തു.
അമിതവേഗതയിലെത്തിയ കാർ സുരക്ഷാ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്തുള്ള മതിലിന് പുറത്തേക്ക് സുരക്ഷാജീവനക്കാരൻ തെറിച്ചുവീണു. സംഭവ സ്ഥലത്ത് വച്ച് തന്നെ ബാഷാ ഗോപി മരിക്കുകയയായിരുന്നു.
മനീഷ് ഗൗഡയെ കൂടാതെ അഞ്ച് സുഹൃത്തുകളും കാറിലുണ്ടായിരുന്നു. സംഭവത്തിന് ശേഷം സുഹൃത്തുകൾ ഓടി രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കാർ വേഗതയിലെത്തുന്നതും സുരക്ഷാജീവനക്കാരനെ ഇടിച്ചു തെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post