തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. നയൻതാര അഭിനയത്തിൽ തിളങ്ങുമ്പോൾ സംവിധാനരംഗമാണ് വിഘ്‌നേഷിന്റെ തട്ടകം. തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ മാത്രമല്ല നയൻതാര. ഉലകിന്റെയും ഉയിരിന്റെയും സൂപ്പർ അമ്മ കൂടിയാണ് താരം.
ഇപ്പോഴിതാ ഷൂട്ടിനു പോകും മുൻപ് മക്കൾക്കൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങളാണ് നയൻതാര പങ്കിട്ടിരിക്കുന്നത്.’ജോലിക്ക് പോകുന്നതിന് മുൻപ് സ്‌നേഹം നിറഞ്ഞ കുറച്ചു മണിക്കൂറുകൾ,’ എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. എടുത്ത് ലാളിച്ചും കൊഞ്ചിച്ചും കൂടെ കളിച്ചും നയന്‍താര മക്കള്‍ക്കൊപ്പം നില്‍ക്കുകയാണ്. ഈ ചിത്രങ്ങളില്‍ വല്ലാത്ത ഒരു തരം നല്ല ഫീലിങ് അനുഭവപ്പെടുന്നു എന്നാണ് ആരാധകര്‍ പറയുന്നത്
തന്റെ കരിയറിനൊപ്പം തന്നെ പാരന്റിംഗിനും ഏറെ പ്രാധാന്യം നൽകിയാണ് നയൻസ് ഇപ്പോൾ മുന്നോട്ട് പോവുന്നത്. പരമാവധി സമയവും മക്കളോടൊപ്പം ചിലവഴിക്കാനാണ് താര ദമ്പതികൾ ആഗ്രഹിക്കുന്നത് . ചെന്നൈയ്ക്ക് പുറത്താണ് ഷൂട്ടിംഗ് എങ്കിൽ മക്കളെ കൂടെക്കൂട്ടാനും നയൻതാര ശ്രമിക്കാറുണ്ട്.
Discussion about this post