ഇസ്ലാമാബാദ്; പാരീസ് ഒളിമ്പിക്‌സിൽ ജാവിലിൻ ത്രോ മത്സരത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് സ്വർണം നഷ്ടമായി വെള്ളിയിലേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഒന്നാം സ്ഥാനക്കാരനായ താരത്തെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. പാകിസ്താൻ താരമായ അർഷദ് അദീമിന്റെ റോക്കർഡ് പ്രകടനത്തെ എല്ലാവരും വാഴ്ത്തി. നല്ലൊരു ജാവിലിൻ പോലും സ്വന്തമായി ഇല്ലാതിരുന്നയിടത്ത് നിന്നും പടവെട്ടി ഒളിമ്പിക്‌സ് വേദിയിൽ സ്വർണം ധരിച്ച അദ്ദേഹത്തെ ലോകമാദ്ധ്യമങ്ങളടക്കം വാഴ്ത്തി.
നദീമിന് ഭാര്യാപിതാവ് നൽകിയ ഉപഹാരമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പോത്താണ് അദ്ദേഹം നൽകിയത്. അർഷദ് പ്രതിനിധാനം ചെയ്യുന്ന നാടിന്റെ സംസ്‌കൃതിയും പാരമ്പര്യവും മുൻനിർത്തിയാണ് അദ്ദേഹം അത്തരത്തിൽ ഒരു സമ്മാനം നൽകാൻ തീരുമാനിച്ചത്. അവിടത്തെ ഗ്രാമീണരെ സംബന്ധിച്ച്, ഉപഹാരമായി പോത്തിനെ നൽകുക എന്നത് വളരെ മൂല്യമേറിയതും ആദരം നിറഞ്ഞതുമായ കാര്യമാണത്രേ.
അർഷാദ് നദീമിന് ലഭിച്ച മറ്റൊരു ഉപഹാരം വ്യാപക വിമർശനത്തിന് വഴിവെച്ചു. നദീമിന് സുസുക്കി ആൾട്ടോ കാർ നൽകാൻ തീരുമാനിച്ച പാക്-അമേരിക്കൻ വ്യവസായിക്കെതിരെയാണ് വിമർശനം. അലി ഷെയ്ഖാനി എന്നയാളാന് നദീം നാട്ടിലെത്തിയ ഉടനെത്തന്നെ അൾട്ടോ കാർ നൽകാൻ തീരുമാനിച്ചത്.
Discussion about this post