കൊൽക്കത്ത : പശ്ചിമബംഗാളിൽ ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി ക്രൂരമായി യുവതിയെ മർദ്ദിച്ചുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് . പ്രതിയുടെ മർദ്ദനത്തിൽ വനിതാ ഡോക്ടറുടെ കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ കുത്തി കയറിയെന്നും റിപ്പോർട്ടിലുണ്ട്.
ഡോക്ടറുടെ രണ്ടു കണ്ണിലും വായയിലും നിന്നും രക്തസ്രാവമുണ്ടായി. കൂടാതെ മുഖത്ത് നിറയെ മുറിവുകളും ഉണ്ട്. ഇരയുടെ സ്വകാര്യ ഭാഗങ്ങളിലും വലിയ തോതിൽ രക്തസ്രാവമുണ്ടായി. വയറ്റിലും ഇടതു കാലിലും കഴുത്തിലും വലതു കയ്യിലും മോതിരവിരലിലും ചുണ്ടിലും മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതിയായ സഞ്ജയ് റോയി കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ കുറ്റകൃത്യത്തിൽ ഇയാൾ പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. യാതൊരു കൂസലുമില്ലാതെയായിരുന്നു പ്രതി പോലീസിന് മറുപടി നൽകിയത്. വേണെങ്കിൽ തന്നെ തൂക്കിക്കൊന്നോളൂ എന്നും പ്രതി പോലീസിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിലാണ് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post