ന്യൂഡൽഹി : സാഹോദര്യത്തിന്റെ പര്യായമായി രാജ്യമെമ്പാടും രക്ഷാബന്ധൻ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. പതിവ് മുടക്കാതെ ഇത്തവണയും പ്രധാനമന്ത്രിക്ക് രാഖി കെട്ടാൻ ഒരുങ്ങുകയാണ് പാകിസ്താൻ സ്വദേശിനി കമർ മൊഹ്‌സിൻ . തുടർച്ചയായ 30-ാം വർഷമാണ് പ്രധാനമന്ത്രിക്ക് രാഖി കെട്ടാൻ കമർ മൊഹ്‌സിൻ ഡൽഹിയിൽ എത്തുന്നത്.
പാകിസ്താൻ സ്വദേശിയിനിയാണെങ്കിലും വിവാഹശേഷം ഇവർ ഗുജറാത്തിലെ അഹമദാബാദിലാണ് താമസിക്കുന്നത്. കമർ ഭർത്താവിനൊപ്പം ഡൽഹി സന്ദർശിക്കുന്ന വേളയിലായിരുന്നു ആദ്യമായി മോദിയെ പരിചയപ്പെടുന്നതും രാഖി കെട്ടുന്നതും. ആ സമയം ആർ.എസ്.എസ് പ്രവർത്തകനായിരുന്ന മോദി.
നരേന്ദ്ര മോദി എന്റെ സഹോദരനാണ്. അദ്ദേഹത്തിന് രാഖി കെട്ടാൻ അവസരം ലഭിക്കുന്നത് സന്തോഷകരമാണ്. എല്ലാ വർഷവും രക്ഷാബന്ധന് വേണ്ടി, താൻ സ്വന്തം കൈകൊണ്ട് രാഖി നിർമ്മിച്ചാണ് സഹോദരന്റെ കൈയിൽ കെട്ടുന്നത്. ഈ വർഷം രാഖി വെൽവെറ്റിലാണ് നിർമ്മിച്ചത്. രാഖിയിൽ ഞാൻ മുത്തുകളും മെറ്റൽ എംബ്രോയ്ഡറികളും ഉപയോഗിച്ചിട്ടുണ്ട് എന്ന് കമർ പറഞ്ഞു. നരേന്ദ്ര ഭായിക്ക് ഭരണകാര്യങ്ങളിൽ ഇനിയും മികച്ച തീരുമാനങ്ങളെടുക്കാൻ കഴിയട്ടേയെന്നും തന്റെ സഹോദരന്റെ നല്ല ആരോഗ്യത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും കമർ കൂട്ടിചേർത്തു.
Discussion about this post